എന്നിടം വരുവിൻ നരരേ!

എന്നിടം വരുവിൻ നരരേ!

ഖിന്നതകൾ തീർക്കാനായ്

തന്നിടം ക്രിസ്തു വിളിക്കുന്നു

എന്നിടം വരുവിൻ നരരേ!

വരുവിൻ വരുവിൻ വരുവിൻ

 

വരുവാൻ ക്രിസ്തു വിളിക്കുന്നു

തരുവാനാത്മ സമാധാനം

ധനവാന്മാർ നേതാക്കൾ

മനശ്ശാന്തി തരികില്ല

 

യേശുക്രിസ്തു വിളിക്കുന്നു

പാപം മുറ്റും പോക്കാനായ്

പാവനനാം തൻ നിണമാം

പാപത്തിൻ പരിഹാരം

 

ക്രിസ്തു നിന്നെ വിളിക്കുന്നു

പുത്തൻഹൃദയം നൽകാനായ്

നിൻഹൃദയം മാറിടുമേ

ദൈവത്തിൻ മന്ദിരമായ്

 

യേശുക്രിസ്തു വിളിക്കുന്നു

ക്ലേശം ഭാരം തീർക്കാനായ്

അവനിയിൽ നിൻ വിന

തീർക്കാനവനല്ലാതില്ലാരും

 

ഒരു ചെറുനിമിഷം നീ കളയാതെ

എരിപൊരിവെയിലിൽ തളരാതെ

വരിക സഖേ! തരുമേശു

ജീവജലം സൗജന്യം

 

ഈ വിളി നിങ്ങൾ നിരസിച്ചാൽ

ഈ വൻരക്ഷയുപേക്ഷിച്ചാൽ

വരുമൊരുനാൾ ന്യായവിധി,

എരിനരകം നിന്നറുതി.