എന്നുള്ളമേ സ്തുതിക്ക നീ പരനെ

എന്നുള്ളമേ സ്തുതിക്ക നീ പരനെ

തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം

എന്നന്തരംഗമേ അനുദിനവും

നന്ദിയോടെ പാടിപ്പുകഴ്ത്താം

 

സുരലോകസുഖം വെടിഞ്ഞു

നിന്നെ തേടി വന്ന ഇടയൻ,

തന്റെ ദേഹമെന്ന തിരശ്ശീല ചീന്തി

തവ മോക്ഷമാർഗ്ഗം തുറന്നു

 

പാപരോഗത്താൽ നീ വലഞ്ഞു

തെല്ലും ആശയില്ലാതലഞ്ഞു

പാരം കേണിടുമ്പോൾ തിരുമേനിയതിൽ

നിന്റെ പാപമെല്ലാം ചുമന്നു

 

പല ശോധനകൾ വരുമ്പോൾ

ഭാരങ്ങൾ പെരുകിടുമ്പോൾ

നിന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ

നിന്റെ ഭാരമെല്ലാം ചുമന്നു

 

ആത്മാവിനാലെ നിറച്ചു

ആനന്ദമുള്ളിൽ പകർന്നു

പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും

തവ സ്നേഹമതിശയമേ.