എന്നും പാടിടുക നൽ സ്തുതി ഗീതങ്ങൾ

എന്നും പാടിടുക നൽ സ്തുതി ഗീതങ്ങൾ

മന്നിൽ മനുഷ്യനായ് അവതരിച്ച

വിണ്ണിതിൻ നായകൻ യേശുവിന്നായ്

നന്നായ് പാടിടാം മോദമോടെ

 

നമുക്കുപ്രാപ്യമാം സ്വർഗ്ഗം പൂകിടുവാൻ

നൽവഴിയവൻ തുറന്നുവല്ലോ!

പാപങ്ങൾ മോചിച്ചു തൻ സ്വന്തമാക്കിയ

സ്നേഹം മറക്കാവതോ?

 

ദൈവകൽപ്പനകൾ ലംഘിച്ചവനാം

മനുഷ്യനെ മാനിച്ചല്ലോ!

മത്സരിയായൊരു മർത്യകുലത്തോടു

വാത്സല്യം കാട്ടിയല്ലോ!

 

നമ്മെ വീണ്ടുകൊൾവാൻ പാപം പോക്കിടുവാൻ

തന്റെ ചുടുനിണം ചൊരിഞ്ഞുവല്ലോ!

നമ്മുടെ ഉള്ളത്തിൽ പകർന്നതോ

തന്റെ ലാവണ്യ മൊഴികളുമേ.