എന്നും ഉയർത്തിടുവാൻ

എന്നും ഉയർത്തിടുവാൻ എന്നും പുകഴ്ത്തിടുവാൻ

എന്നും പാടിടുവാൻ - നീ യോഗ്യനെ

 

നന്ദി നന്ദി നാഥാ അത്യുന്നതനാം ദേവാ

നിൻ നാമമെത്ര - വന്ദനീയമേ

 

എന്നെ സ്നേഹിച്ചു നീ സ്വന്ത ജീവനുമീ

ഏഴയ്ക്കേകിയതാം - വൻ ത്യാഗമേ

 

പാപച്ചേറ്റിൽ നിന്നുമെൻ പാദമുയർത്തിയവൻ

പാരിൽ നടത്തുന്നവൻ - നീയേകനേ

 

എന്നെ പൊന്നു മകനായ് മാറിലണച്ചവനേ

കണ്ണീർ തുടച്ചവനേ - എൻ പ്രിയനേ

 

വിണ്ണിൽ വീടൊരുക്കി വീട്ടിൽ ചേർത്തിടുവാൻ

വീണ്ടുംവന്നിടുന്ന - വിൺ നാഥനേ

Your encouragement is valuable to us

Your stories help make websites like this possible.