എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ!

എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ! നിന്നെ

എന്നുമീ ദാസനോർക്കും

 

നിൻ കൃപയേറിയ വാക്കിൻ പ്രകാരമി

ങ്ങത്യന്ത താഴ്മയോടെ എന്റെ

വൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെ

എന്നുമീ ദാസനോർക്കും

 

എന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ

സ്വർഭോജ്യമത്രേ മമ നിന്റെ

പൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾ

നിന്നെ ഞാനോർക്കുന്നിതാ

 

ഗത്സമനേയിടം ഞാൻ മറന്നിടുമോ

നിൻവ്യഥയൊക്കെയെയും നിന്റെ

സങ്കടം രക്തവിയർപ്പെന്നിവയൊരു

നാളും മറക്കുമോ ഞാൻ

 

എന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ

ക്രൂശിന്നു നേർ തിരിക്കേ എന്റെ

പൊന്നുബലിയായ ദൈവകുഞ്ഞാടിനെ

യോർക്കാതിരിക്കുമോ ഞാൻ

 

നിന്നെയും നിന്റെ വ്യഥകളെയും നിന്റെ

സ്നേഹമെല്ലാറ്റെയും ഞാൻ എന്റെ

അന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീ

സാധുവോർത്തിടുമെന്നും

 

നിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ

നീയോർത്തിടും സമയേ നിന്റെ

വൻകൃപ പൂർണ്ണമായ് ഞാനറിയും തവ

രൂപത്തോടേകമാകും.