എൻപ്രിയാ! നിൻകൃപ മാത്രമാം

എൻപ്രിയാ! നിൻകൃപ മാത്രമാം ഈ മരുയാത്രയിലാശ്രയം

നിൻക്രൂശിലെന്റെ പ്രശംസയാം നിൻപ്രേമമെന്റെ പ്രമോദമാം

 

കൂരിരുൾ മൂടുന്ന പാതയിൽ ആകുലമേറുന്ന വേളയിൽ

നന്മധു തൂകുന്ന നിന്മൊഴിഎന്മനസ്സിന്നേകുമാനന്ദം

 

വൻപ്രതികൂലം തളർത്തിടിൽ നിൻബലം തന്നു സഹായിക്കാൻ

എന്നുമരികിലുണ്ടെൻ പ്രഭോ നിൻധന്യമാം കൃപാസാന്നിദ്ധ്യം

 

സന്ധ്യയുഷസിലുമൊന്നു പോൽ ബന്ധുരം

നിൻകൃപ തേടും ഞാൻ വന്ധ്യമാം മേഘം ഹാ ലോകരിൻ

ബന്ധങ്ങൾ, തേടുകില്ലായവ

 

നിൻസ്തുതി തേടുവതെത്രയോ യോഗ്യമാമേതൊരു നേരവും

അന്ത്യം വരെയും നിൻസേവയിൽ സാധുവിന്നേകുക നിൻകൃപ