എൻപ്രിയനെന്തു മനോഹരനാം!

എൻപ്രിയനെന്തു മനോഹരനാം!

തൻപദമെന്നുമെന്നാശ്രയമാം

ആനന്ദമായവനനുദിനവും

ആമയമകറ്റി നടത്തുമെന്നെ

 

ശാരോൻ പനിനീർ കുസുമമവൻ

താഴ്വരകളിലെ താമരയും

മധുരഫലം തരും നാരകമാം

തൻനിഴലതിലെൻ താമസമാം

 

ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ

ഇരുൾ നിറമായെനിക്കെങ്കിലും താൻ

തള്ളിയില്ലെന്നെത്തിരു കൃപയാൽ

തന്നരമനയിൽ ചേർക്കുകയായ്

 

മാറ്റമില്ലാ കൃപ നിറഞ്ഞവനായ്

മറ്റൊരു രക്ഷനില്ലിതുപോൽ

മരുവിടമാമീ ഭൂമിയിൽ തൻ

മാറിൽ ചാരി ഞാനാശ്വസിക്കും.

Your encouragement is valuable to us

Your stories help make websites like this possible.