എന്റെ ഭാവിയെല്ലാമെന്റെ

എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു

പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

 

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ

ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം

 

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും

എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ

 

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം

തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ

 

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും

പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും

 

കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ

വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ

 

തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം

ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം

 

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ

വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും.