എന്റെ ദൈവം മതിയായവൻ

എന്റെ ദൈവം മതിയായവൻ (2)

ഏതുനേരത്തും മതിയായവൻ

എനിക്കെന്നും....ദൈവമവൻ

 

തന്നിലാശ്രയിച്ചിടുകിൽ ഒന്നിലും .....കുറഞ്ഞിടാതെ

മന്നിൽ തൻബലത്താലെ നടത്തും

എന്റെ ദൈവമെന്നും

 

ക്ലേശം നേരിടും നേരം എന്നാശ ഉഴറിടുമ്പോൾ

യേശു താനരികിൽ വന്നാശ്വസിപ്പിക്കും

ശാശ്വതമായി

 

ഏറിടുന്ന വേദനയിൽ... നീറിടും തീച്ചൂളയതിൽ

കൂടെവന്നു താൻ നടക്കും സഖിയായി

കൈവിടുകില്ല

 

കാണും ഞാൻ മുഖാമുഖമായി

പ്രാണനാഥനെ വിരവിൽ

ആണിയേറ്റ പാണിയാലെ തുടയ്ക്കും

കണ്ണുനീരെല്ലാം.

K.V.I