എന്റെ ദൈവമെന്നുമെന്റെ

എന്റെ ദൈവമെന്നുമെന്റെ സങ്കടങ്ങളറിയുന്നു

തന്റെ മഹത്വത്തിന്നായിട്ടെല്ലാമവൻ ചെയ്തിടുന്നു

 

ഉഷസ്സിൽ ഞാനുണരുമ്പോൾ തങ്കമുഖശോഭ കാണും

ഉന്നതന്റെ പൊന്നുമാറിൽ ചാരി നിന്നു സ്തോത്രം ചെയ്യും

 

എനിക്കായി മുറിവേറ്റ തിരുമാറിൽ ചാരും നേരം

എന്റെ ദുഃഖമുറിവുകൾ എന്നേക്കുമായ് പൊറുത്തിടും

 

പുത്തനെരൂശലേമതിൽ എത്തിടും ഞാനൊരു നാളിൽ

കർത്താവിന്റെ പൊന്നുമുഖം കൺകുളിർക്കെ ദർശിക്കും

 

ഏഴയെൻമേൽ ചൊരിഞ്ഞതാം സ്നേഹത്തിന്റെ വലുപ്പവും

ആഴമതുമുയരവുമന്നാളിൽ ഞാനറിഞ്ഞിടും

 

മൺകൂടാരമീ ഭവനം വിട്ടുമാറി താതന്നൊപ്പം

വിൺഭവനമതിൽ പാർപ്പാൻ മനമേറെ കൊതിക്കുന്നു.