എന്റെ കർത്താവുമെൻ ദൈവവുമേ!

എന്റെ കർത്താവുമെൻ ദൈവവുമേ!

നിൻമുറിവിൽ മമ ചുംബനമേ!

നിർമ്മലനാം നിൻമേനിയിലീ

വൻമുറിവുകളിൻ കാരണം ഞാൻ

 

അടികളാലാണിയാൽ മുൾമുടിയാൽ

അടിമുടി മുഴുവനും മുറിവുകളായ്

ഒടുവിൽ വിലാവിലും കുത്തിയതാം

വടുവിലും വിനയമായ് മുത്തുകയാം

 

എന്നുടെ വീണ്ടെടുപ്പിൻ വിലയാം

ചെന്നിണം ചിന്തിയതിൻ വിടവാം

എന്നും പിതാവിന്റെ സന്നിധിയിൽ

നിന്നിടുവാൻ ബലം നൽകുവത്

 

ഇന്നു ഞാൻ മുത്തുവതാത്മാവിൽ

വന്നിടും നീയിനിയന്നാളിൽ

കണ്ടിടും നിന്നെ ഞാൻ മുഖദാവിൽ

മുത്തിടും നിൻമുറിവിൽ വടുവിൽ.