എന്റെ നാഥൻ നിണം ചൊരിഞ്ഞോ?

എന്റെ നാഥൻ നിണം ചൊരിഞ്ഞോ?

എന്റെ രാജാ മരിച്ചുവെന്നോ?

പുഴുവിനൊത്തോരെനിക്കുവേണ്ടി

വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?

 

യേശുനാഥൻ എനിക്കുമപ്പോൽ

നിനക്കും വേണ്ടിമരിച്ചുപാപി

സകലർക്കുമായവൻ മരിച്ചു

രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി

 

നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ

ഭ്രമിച്ചുപോകും ദയവിതുതാൻ

അറിയാതുള്ളൊരു കൃപ പരമസ്നേഹം

 

പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു

അഭിഷിക്തന്റെ മരണം മൂലം

അരുണൻ തന്നുടെ കരം മറച്ചിരുണ്ടു

 

സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ

നന്ദിചൊൽവാനെന്റെ മനം

ഉരുക്കണമെൻ കണ്ണുകളലിക്കണമേ

 

എങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?

ഒന്നുമാത്രമെനിക്കു സാദ്ധ്യം

തരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കും.