എന്റെ പ്രിയനോ അവൻ എനിക്കുള്ളവൻ

എന്റെ പ്രിയനോ അവൻ എനിക്കുള്ളവൻ

അവൻ എന്നേക്കുമായെന്നെ വീണ്ടെടുത്തവൻ

 

ഇത്രമഹൽ സ്നേഹമാരിലും ഞാൻ

ഇദ്ധരയിലെങ്ങും കാണുന്നില്ല

എന്നെ സ്വന്തമാക്കിടുവാൻ

എൻപേർക്കായ് രക്തം ചൊരിഞ്ഞവൻ താൻ

 

ലോകത്തിൻ സ്ഥാപനം മുതലെനിക്കായ്

അറുക്കപ്പെട്ട ദൈവകുഞ്ഞാടവൻ

പാപശാപം നീക്കിടുവാൻ

പ്രിയൻ ശാപമായി ക്രൂശതിന്മേൽ

 

ആയിരത്തിൽ പതിനായിരത്തിൽ

സർവ്വാംഗ സുന്ദരനെൻപ്രിയൻ താൻ

പ്രാണതുല്യം സ്നേഹിച്ചതാൽ

തൻജീവൻ നൽകി മറുവിലയായ്

 

നന്ദിയാലെന്നുള്ളം നിറഞ്ഞിടുന്നേ

സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തിടുമേ

ജീവനുള്ള കാലമെല്ലാം ഹാ!

നന്ദിയോടെ സ്തുതിച്ചിടുമേ.