എന്റെ യേശു വാനിൽ വന്നിടും വേഗം

എന്റെ യേശു വാനിൽ വന്നിടും വേഗം

എന്റെ ക്ലേശമെല്ലാം തീർന്നിടും മോദം

വീട്ടിൽ ചേരാറായ് എന്റെ ഓട്ടം തീരാറായ് (2)

 

നേരോടെ ന്യായം വിധിക്കുമെന്നേശുവിൻ

സന്നിധൗ നിന്നിടും ഞാൻ

തേജസ്സിൻ കിരീടം നാഥനെന്നെയണിയിച്ചിടും

 

നല്ലപോർ പൊരുതുമെന്നോട്ടം തികച്ചിടും

വിശ്വാസം കാത്തിടും ഞാൻ

നീതിയിൻ കിരീടം നാഥനെന്നെയണിയിച്ചിടും

 

ക്രിസ്തുവാം അടിസ്ഥാനത്തിൻ മീതെ പണിയും ഞാൻ

പൊൻ വെള്ളിക്കല്ലുകളാൽ വെന്തുപോകില്ല അതിൻ വെണ്മയേറിടും.