എന്തിനും മതിയാം

എന്തിനും മതിയാം

തൻ തിരു സ്നേഹം

ഹന്ത നീ കാൽവറി

തന്നിൽ കാട്ടിയ

 

യൂദകുലമൊരു പോൽ

നാഥനെ കൊന്നീടാൻ

കൂട്ടമായ്‌ കൂടുവാൻ

കാരണമെന്തെന്നോ

 

ഇരുകള്ളന്മാർ മദ്ധ്യേ

പെരും കള്ളെനെന്നപോൽ

മരുവുന്ന കാരണം

തിരയുമൊ മാ പാപി-

 

കുത്തുന്നു പടയാളി

കുന്തത്താൽ തിരുമാർവ്വിൽ

എന്തൊരുബന്ധമീ രുധിരംചിന്തുവാൻ

 

അന്തിമ നാളിങ്കൽ

എന്തു നീ ചെയ്തിടും

എന്തുക നാഥനെ

നിൻ ഹൃദയാന്തരേ.