എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ

എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ

എനിക്കായ് മരിച്ചെൻ രക്ഷകൻ

 

മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ്

മരക്കുരിശതിൽ കാൽകരം വിരിച്ചോ!

മരണംവരെ മറുക്കാതെയെൻ

മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!

 

ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ

ഉയിർ നൽകിയതോ പാപിയെൻ പേർക്കായ്

ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ

മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ

 

മഹത്വനായകൻ ദാഹിക്കുന്നവനായ്

ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ്

എന്റെ ദൈവമേ എന്റെ ദൈവമേ

എന്നെ കൈവിട്ടതെന്തെന്നലറുകയോ!

 

പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ

മൃതിയെവെന്നവനുന്നതനെന്നും

അതിസുന്ദരൻ ബഹുവന്ദിതൻ

സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ.