എന്തൊരു സ്നേഹമിത്!

എന്തൊരു സ്നേഹമിത്!

നിണം ചൊരിഞ്ഞു മരിച്ചിടുവാൻ

ദൈവനന്ദനനീ നരരെക്കരുതി

ജഡമെടുപ്പതിനായ് മനസ്സായ്

 

അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽ

തൻ പദവി വെടിഞ്ഞിതു ഹാ!

 

അത്ഭുത സ്നേഹമിത്!

നമുക്കാഗ്രഹിക്കാവതിലും

അവനപ്പുറമായ് ചെയ്ത സൽക്രിയയാ

മരക്കുരിശതിൽ കാണുന്നു നാം

 

നിത്യമാം സ്നേഹമിത്!

അവൻ ആദ്യം നമ്മെ സ്നേഹിച്ചു

അവസാനത്തോളമവൻ സ്നേഹിച്ചിടും

ഒരു നാളും കുറഞ്ഞിടുമോ

 

നിസ്തുല സ്നേഹമിത്!

ദൈവം പുത്രനെ കൈവെടിഞ്ഞു

തന്റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്

ഇതുപോലൊരു സ്നേഹമുണ്ടോ!

 

ദൈവത്തിൻ സ്നേഹമിത്!

ദൈവം പുത്രനെയാദരിയാ

തവനെത്തരുവാൻ മടിക്കാഞ്ഞതിനാൽ

തരും സകലമിനീം നമുക്കായ്

 

ദിവ്യമാം സ്നേഹമിത്!

നരർ കാട്ടിടും സ്നേഹമതിൽ

പല മാലിന്യവും കലർന്നെന്നുവരാം

എന്നാൽ കളങ്കമില്ലാത്തതിത്.