എത്ര മധുരം തൻ നാമം

എത്ര മധുരം തൻ നാമം എന്നേശു രക്ഷകൻ നാമം

വിണ്മയർ വീണു വണങ്ങിടും വല്ലഭനാമം അതിശയനാമം

 

യേശുവിൻ നാമം ശാശ്വതനാമം

ക്ലേശങ്ങളെല്ലാം തീർത്തിടും നാമം

വിശ്വാസികൾക്കുള്ളിൽ ആശ്വാസമേകിടും നാമം

അതിശയനാമം

 

യേശുവിൻ നാമം ഉന്നതനാമം

ഉലകിലുദിച്ചോരുത്തമ നാമം

സൗരഭ്യം തൂകും പരിമളതൈലമീ നാമം

അതിശയനാമം

 

യേശുവിൻ നാമം രക്ഷണ്യനാമം

പരിശുദ്ധമാർഗ്ഗം കാട്ടിടും നാമം

വാനവും ഭൂമിയും മാറുമെന്നാലും

മാറാത്ത നിസ്തുല്യനാമം

 

യേശുവിൻ നാമം അത്ഭുതനാമം

പാപത്തിൻശാപം തീർത്തിടും നാമം

തുമ്പം സഹിച്ചവർക്കിമ്പം പകർന്നിടും നാമം

അതിശയനാമം.