എത്ര നല്ല സ്നേഹിതൻ ശ്രീയേശു മഹാരാജൻ!

എത്ര നല്ല സ്നേഹിതൻ ശ്രീയേശു മഹാരാജൻ!

നമുക്കുള്ളാശ്രയമവനേകൻ

ആരുമില്ലിതുപോലൊരുത്തമസ്നേഹിതനീയുലകിൽ

അവൻ പ്രിയമരികിലണഞ്ഞറികിൽ

 

ദൈവകോപത്തീയിലായ് നാമനിശവുമഴലായ്‌വാൻ

കുരിശിൽ മനസ്സൊടു ബലിയായ് താൻ

ജീവനേയും തന്നിടുവാനാരു തുനിഞ്ഞിടും?

ഇതേവിധമാരു കനിഞ്ഞിടും?

 

സങ്കടങ്ങൾ തിങ്ങിടുമ്പോൾ സംഗീതം പാടാം

അവങ്കൽ സങ്കേതം തേടാം

ഭീതിയരുതെന്നോതിയരികിൽ മരുവുന്നവനെന്നും

നമുക്കായ് കരുതുന്നവനെന്നും

 

ആകവേ ചിന്താകുലങ്ങൾ തൻമേലാക്കിടാം

അവൻ കൈ നമ്മെ താങ്ങിടും ആരിലും ബലവാനവൻ

മഹിമോന്നതധന്യനവൻ നമുക്കിങ്ങെന്നുമനന്യനവൻ

 

നിന്ദയും ചുമന്നിടാം നാമേൽക്കുകയപമാനം

തൻനാമത്തിലാർക്കുമതഭിമാനം ഒന്നിലും ഭയന്നിടാതെ

മന്നിൽ നിന്നിടാം അവന്റെ പിന്നിൽ നിരന്നിടാം.