എത്രയോ ശ്രേഷ്ഠനായവൻ

എത്രയോ ശ്രേഷ്ഠനായവൻ

ക്രിസ്തുതാനെന്നുറച്ചു പാടുവിൻ

നിത്യനാശം നീക്കിഭാഗ്യം

മർത്യനേകുവാൻ കഴിഞ്ഞ ശക്തനാമവൻ

 

ശ്രേഷ്ഠരാം മനുജരൊക്കെ മണ്മറഞ്ഞുപോം

മൃത്യുവെ ജയിച്ചുയിർത്തതേശുമാത്രമാം

നിത്യരാജൻ നിസ്തുലാഭൻ

ക്രിസ്തുനാഥനെത്രയെത്ര ശ്രേഷ്ഠനാം മഹാൻ!

 

ഏകനായ് അതിശയങ്ങൾ ചെയ്തിടുന്നവൻ

ഏവനും വണങ്ങിടേണം തന്റെ പാദത്തിൽ

ഏതു നാവും ഏറ്റുചൊല്ലും

യേശുക്രിസ്തു കർത്തനെന്നു ദൈവമഹിമയ്ക്കായ്

 

തുല്യമായ് ഇല്ല മറ്റുനാമമൊന്നുമേ

തെല്ലുമേയലസരായിടാതെ തൻജനം

നല്ലനാമം കിസ്തുനാമം

ചൊല്ലണം തൻവല്ലഭത്വം ഭൂവിലറിയട്ടെ.