എത്രയും സുന്ദരനായിരമായിരം

എത്രയും സുന്ദരനായിരമായിരം

മർത്യരിലും മമ നാഥൻ അ അ അ ആ

അവനുടെ പ്രേമം എനിക്കഭിരാമം

അവിനിലെൻ പ്രേമം എനിക്കെന്നും ക്ഷേമം

 

ആപാദചൂഡം ആകർഷണീയമാ

ണവയവമഖിലവും നൂനം അ അ അ ആ

ആത്മമണാളൻ രൂപലാവണ്യം

ആനന്ദമോർത്താലർക്കുമവർണ്യം

 

സങ്കടത്തിങ്കൽ ശങ്കകൂടാതെയെൻ

സങ്കേതമാം ജീവനാഥൻ അ അ അ ആ

തൻകരം നീട്ടി കണ്ണുനീർ തുടയ്ക്കും

തങ്കമുഖത്താൽ ചുംബനം നൽകും

 

എന്നുമെന്നോടുകൂടെ വസിച്ചിടാ

മെന്നരുളിച്ചെയ്തെൻ നാഥൻ അ അ അ ആ

അവനുടെ പ്രീതി എന്നുമെൻ വിജയം

എന്തിനു ഭീതി താനെനിക്കഭയം

 

ലോകമഹാന്മാരേവരിലുമവ

നേകനേ രക്ഷകനോർത്താൽ അ അ അ ആ

ജീവനെ നൽകി സ്നേഹിച്ചതവനാ

ണേവനും മോക്ഷവാതിലുമവനേ