എഴുന്നേൽക്ക നാം പോകം

എഴുന്നേൽക്ക നാം പോകം

കുരിശിൻ സത്യസാക്ഷികളായ്

 

പടയ്ക്കു മുന്നേ ഒരുക്കമായ്

പ്രാർത്ഥനയ്ക്കായ് ചേർന്നിടാം

നമുക്ക് നമ്മുടെ പോരായ്മകളെ

നികത്തി ശക്തിയെ പ്രാപിക്കാം

 

കാൽവറിയിലെ രണാങ്കണത്തിൽ

വിജയത്തിൻകൊടി പാറിച്ചോൻ

നമുക്ക് മുന്നേ നടകൊള്ളുന്നു

അവന്റെ പിന്നിൽ നിരനിരയായ്

 

നിമിഷംതോറും അനേകരാൽ

വിനാശഗർത്തം നിറയുമ്പോൾ

ആത്മഭാരത്തോടെ നാം

അണിക്കുനേരെ പാഞ്ഞിടാൻ

 

ഭാരതനാട്ടിൽ സുവിശേഷം

ധീരതയോടെ ഘോഷിപ്പാൻ

കണ്ണുനീരിൽ കുതിർന്ന വിത്ത്

മണ്ണെ നോക്കി എറിഞ്ഞീടാൻ

 

പ്രതിഫലമേകാനായ് നാഥൻ

മേഘേ വന്നിടും നേരത്ത്

ലജ്ജിതരായ് തീരാതെ

ഏറെ പ്രതിഫലം പ്രാപിപ്പാൻ.