എഴുന്നേറ്റു പ്രകാശിക്കുക

എഴുന്നേറ്റു പ്രകാശിക്കുക ദീപം തെളിച്ചിടുക

യേശുവിൻ നാമത്തെ വാഴ്ത്തിടുക

നാൾതോറും പാടി പുകഴ്ത്തിടുക

 

ക്രൂശുമെടുത്തിനി പോയിടാം

ജീവമാർഗ്ഗമുരച്ചിടാം

പുത്തൻവീഥിയൊരുക്കിടാം

സുവിശേഷക്കൊടികൾ ഉയർത്തിടാം

 

സത്യത്തിൻ പാത കാട്ടിടാം

സ്നേഹസാമ്രാജ്യം ഒരുക്കിടാം

നീതിസൂര്യന്റെ കീഴിൽ നാം

ഉല്ലാസമോടെ വസിച്ചിടാം

 

ഹല്ലേലുയ്യാ ഗീതം മുഴക്കിടാം

നാഥൻ യേശുവിൻ വരവിതാ

വാനതിൽ വന്നിടും വല്ലഭൻ യേശുവെ

നാമിന്നു പാടി പുകഴ്ത്തിടാം.