ഗീതം ഗീതം ജയ ജയ ഗീതം

ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾ

യേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ

 

പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവ

കോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു

 

ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾ

ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു

 

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾ

ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ?

 

വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ

വരുന്നിതാ ജയരാജൻ- നിങ്ങൾ

ഉയർന്നിരിപ്പിൻ കതകുകളേ

ശ്രീയേശുവെ സ്വീകരിപ്പാൻ.