ഇന്നു നീ മനം തിരിയണം,

ഇന്നു നീ മനം തിരിയണം,

നിൻ വഴികളെ വെടിയണം

പിന്നെയെന്നു നീ പറഞ്ഞു തള്ളുകിൽ

നന്നല്ലായതു പേയിൻ തന്ത്രമാം

 

ഹൃദയവാതിൽ തുറക്കണം,

ദുർന്നയങ്ങളെ വെറുക്കണം

മാ ദയവൊടു ജീവദായകൻ

വാതിലിൽ മുട്ടി വിളിക്കുന്നു സഖേ!

 

നാളെയെന്നതസാദ്ധ്യമാം

നരകം നിന്റെ സമ്പാദ്യമാം

വേളയിതുതാനെന്നറിഞ്ഞു നീ

വേഗം ക്രിസ്തുവിന്നരികിൽ വാ സഖേ

 

അന്ത്യകാലമടുത്തുപോയ്

ക്രിസ്തുരാജൻ വരുവാറായ്

എന്തിനിയും നിന്നന്തമെന്നു നീ

ചിന്തിച്ചു മനംതിരിയുക സഖേ!