ഇന്നുമെന്നും സ്തുതിഗീതം പാടി

 

ഇന്നുമെന്നും സ്തുതിഗീതം പാടി

ഞാനെൻ യേശുവെ വാഴ്ത്തിടുമേ

തിരുനാമം സൗരഭ്യം തൂകുന്ന തൈലം

തരുമെനിക്കാനന്ദം

 

ആനന്ദമായ് പരമാനന്ദമായ് സ്തുതി

ഗാനങ്ങൾ പാടി പുകഴ്ത്തിടും ഞാൻ

വൻകൃപയാലെന്നെ എന്നും പുലർത്തുന്ന

നാഥനെ വാഴ്ത്തിടും ഞാൻ

 

ചിലനേരം തിരുകരത്താൽ താൻ

ബാല ശിക്ഷകൾ തന്നിടിലും

തക്കനേരം തങ്കകൈകളിലേന്തി

സാന്ത്വനപ്പെടുത്തും താൻ

 

മരുവാസം തരുമൊരു ക്ലേശം

എത്ര കഠിനമായ് വന്നാലും

തിരുനെഞ്ചിൽ ചാരും വേളയിലെൻ മന

ക്ലേശമകന്നിടുമെ

 

അതിവേഗം മമ പ്രിയൻ വന്നു

വിണ്ണിൽ ചേർത്തിടും നിർണ്ണയമായ്

പിന്നെയെന്നും പിരിയാതാനന്ദത്തോടെ

മരുവും തന്നന്തികേ ഞാൻ.