യിസ്രായേലിൻ ദൈവം യുദ്ധവീരനാം

യിസ്രായേലിൻ ദൈവം യുദ്ധവീരനാം

യെഹൂദയിൻ സിംഹം രാജരാജനാം

മൃത്യുവെ ജയിച്ചുയിർത്ത തേശുനാഥനാം

നമ്മുടെ നായകൻ ക്രിസ്തു മാത്രമാം

 

ഓ! പോയിടാം ക്രിസ്തുവിൻ പിമ്പേ പോയിടാം

ഹാ! പാടിടാം ജയത്തിൻ ഗീതം പാടിടാം

 

ഘോരനായ സാത്താൻ നമ്മെ മുറ്റിലും

ക്രൂരമായെതിർത്തു നിൽക്കുമെങ്കിലും

ഭീതിയെന്യേ പോയിടാം കുരിശിൻ പാതയിൽ

നീതിമാർഗ്ഗമോതിടാം ലോകമെങ്ങും നാം

 

അന്ധകാരം മന്നിൽ വ്യാപരിക്കയാൽ

അന്ധരായി മർത്യർ ഹന്ത! മേവുന്നു

അത്ഭുത പ്രകാശത്തിൻ ദീപമേന്തി നാം

ആത്മനാഥനേശുവിൻ നാമമുയർത്തിടാം

 

അല്ലലേറും കാറ്റും കോളും കണ്ടുനാം

തെല്ലും കലങ്ങേണ്ടതില്ലീ യാത്രയിൽ

വല്ലഭൻ യേശു താൻ കൂടെയുള്ളതാൽ

ഹല്ലേലുയ്യാ ഗീതം നാം പാടി പോയിടാം.