ഇവനാർ? ഇവനാർ? മുഴങ്ങിക്കേട്ടു

ഇവനാർ? ഇവനാർ? മുഴങ്ങിക്കേട്ടു

മാനവശബ്ദം

ഗലീലനാട്ടിലുടനീളം

 

പച്ചവെള്ളത്തെ മുന്തിരിച്ചാറായ്

മാറ്റി കാനാവിൽ

അഞ്ചപ്പം കൊണ്ടയ്യായിരത്തെ

അതിശയകരമായ് പോഷിപ്പിച്ചു

 

നിശയുടെ നാലാം യാമത്തിൽ

കടലിൻമിതേ നടന്നവനും

കാറ്റും കടലുമവന്റെ വാക്കില-

മർന്നു ശാന്തത വന്നു

 

യായിറോസിൻ ഭവനത്തിൽ

വിലാപഗീതം കേട്ടപ്പോൾ

മരിച്ച ബാലികയോടവൻ

ചൊല്ലി തലീഥാ കൂമി.. തലീഥാ കൂമി