ജഗൽഗുരു നാഥാ

ജഗൽഗുരു നാഥാ! യേശുമഹേശാ!

ജയ ജയ തവ നമസ്കാരം!

 

ആദിയിൽ വചനമായിരുന്നവൻ നീ

ആദിയനാദിയും നീയേ

 

ആദമനേദനിലാദിയിൽ ചെയ്ത

പാതകം തീർത്ത മഹേശാ!

 

പാപനിവാരണ കാരണൻ നീയേ

പാലയമാം പരമേശാ!

 

വഴിയും സത്യവും ജീവനും നീയേ

വഴിയിൽ തണലും തുണയും നീ

 

പഴയ പുതിയ നിയമങ്ങൾ രണ്ടും

നിറഞ്ഞുനിൽപ്പവൻ നീയേ

 

താവകനാമം പാപിക്കു ശരണം

പാവന ദേവകുമാരാ!

 

ജയജയ ജനതതി വണങ്ങും നിൻപാദം

ജയജഗദഖിലം നിൻനാമം.