ജയ ജയ ജയ ഗീതം

ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്

ഞാനെന്നാളും പാടിടും രാജാധിരാജൻ നീ

ദേവാധിദേവൻ നീ

ഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേ

 

ഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്

തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ

 

വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകി

വിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി

 

കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽ

കരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും