ജയിക്കുമേ! സുവിശേഷം ലോകം ജയിക്കുമേ!

ജയിക്കുമേ! സുവിശേഷം ലോകം ജയിക്കുമേ!

പേയുടെ ശക്തികൾ നശിക്കുമേ

സകല ലോകരും യേശുവിൻ നാമത്തിൽ വണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേ

 

കൂടുവിൻ സഭകളേ! വന്നു പാടുവിൻ

യേശുവിൻ കീർത്തി കൊണ്ടാടുവിൻ

സുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്രവിട്ടുണർന്നിടുവിൻ

മനം ഒത്തെല്ലാരും നിന്നിടുവിൻ വേഗം

 

ഇടിക്കണം, പേയിൻ കോട്ട നാം ഇടിക്കണം ജാതിഭേദങ്ങൾ

മുടിക്കണം, സ്നേഹത്തിൻ കൊടി പിടിക്കണം യേശു രാജന്റെ

സുവിശേഷക്കൊടി ഘോഷത്തോടുയർത്തിടേണം വേഗം

 

മരിച്ചു താൻ, നമുക്കു മോക്ഷത്തെ വരുത്തി താൻ

വെളിച്ചമാർഗ്ഗത്തിൽ ഇരുത്തിതാൻ എളിയകൂട്ടരെ ഉയർത്തിതാൻ

യേശുദേവന്റെ രക്ഷയിൻ കൊടി

ഘോഷത്തോടുയർത്തിടേണം നമ്മൾ

 

ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻ

ബുദ്ധിജ്ഞാനത്തെയും ചെലവിടിൻ വസ്തുസമ്പത്തുകൾ

ചെലവിടിൻ യേശുരാജന്റെ മഹിമയിൻ

കൊടി ഏവരും ഉയർത്തിടണം നമ്മൾ

 

യോഗ്യമേ, ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്റെ

വാക്യമേ, സ്വർഗ്ഗലോകരോടൈക്യമേ

യേശുരാജ്യ പ്രസിദ്ധിക്കായി നാം

ഏവരും പ്രയത്നിച്ചിടണം.

Your encouragement is valuable to us

Your stories help make websites like this possible.