ജീവകിരീടത്തിൻ കല്ലുകളിൽ കാണുന്നു

ജീവകിരീടത്തിൻ കല്ലുകളിൽ കാണുന്നു

ഞാനൊരു വൈരമിതാ

യേശുവിൻ കാൽകളെ പിന്തുടരും

ദാസരെന്നും പെടും പാടുതന്നെ

 

ക്രിസ്തുവിൻ നാമത്തിലേറ്റിടുന്ന

കഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പം

സുസ്ഥിരലോകത്തിന്നോഹരിക്ക്

സത്യമായിട്ടിതു പുഷ്ടി നൽകും

 

മർത്യജഡം നശിച്ചിടുന്നതീ

പൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോ

പുത്തനുടുപ്പുകൾ കിട്ടുംവരെ

കഷ്ടതയാകിലും കാത്തിരിക്കാം

 

മണ്മയമാകിന വാസസ്ഥലം

വിണ്ണവൻ നീക്കുന്ന നാളിലെന്റെ

പൊന്മയമാം ദിവ്യകൂടാരത്തിൽ

ചെമ്മയായ് നിത്യവും വാണുകൊള്ളാം

 

അസ്ഥികളാകവേ കത്തികൊണ്ട്

വെട്ടിനുറുക്കിലും ചേർത്തണച്ചു

അഗ്നികൊണ്ടായവ ചുട്ടെന്നാലും

നിത്യഭുജമെന്നെത്താങ്ങുമെന്നും

 

ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെ

വിട്ടുള്ള പാടുകളെന്നുടലിൽ

പെട്ടവ പൂർത്തിയായ്തീരും വരെ

കഷ്ടത താൻ മമ കൂട്ടുസഖി

 

യേശുവിൻ ദിവ്യമാം ജീവനെന്റെ

നാശമയമായ ദേഹമതിൽ

ആശു വെളിപ്പെടുന്നാകിൽ

തിരശ്ശീലയാമീയുടലെന്തെനിക്ക്?

Your encouragement is valuable to us

Your stories help make websites like this possible.