ജീവനാഥനേശുദേവനെത്ര നല്ലവൻ!

ജീവനാഥനേശുദേവനെത്ര നല്ലവൻ!

അവനെ രുചിച്ചറിഞ്ഞിടുന്ന മനുജൻ ഭാഗ്യവാൻ

 

നാകലോകേ നിന്നുമാഗമിച്ചീ ഭൂവിയാഗമായ് താൻ നരർക്കായ്

ആരിതു വിശ്വസിച്ചാശ്രയിച്ചിടുമോ ആയവൻ ഭാഗ്യവാൻ

 

ആശ്രയിച്ചിടുന്ന ദാസർക്കനുദിനമാശ്വാസദായകൻ താൻ

ആരുമിതുവരെ ലജ്ജിതരല്ലവൻ ചാരേയണഞ്ഞതിനാൽ

 

തന്റെ വചനങ്ങൾ പാതയും ദീപമായ് കണ്ടു സഞ്ചാരം ചെയ്താൽ

അന്ത്യംവരെയുമൊരന്ധതയുമെന്യേ സന്തോഷത്തോടെ പോകാം

 

മുമ്പേ തൻരാജ്യവും നീതിയുമന്വേഷിക്കുമ്പോളതോടുകൂടെ

സമ്പത്തെന്താവശ്യമുണ്ടെന്നറിഞ്ഞു താനൻപോടന്നന്നു നൽകും

 

സംഭ്രമമുണ്ടാക്കും സംഭവങ്ങൾ പാരിൽ സന്തതം കേട്ടിടുമ്പോൾ

തൻപദത്തെയവലംബമായ് കാണുകിൽ തുമ്പങ്ങൾ തീർന്നുപോകും.

Your encouragement is valuable to us

Your stories help make websites like this possible.