ജീവനായകനേ! മനുവേലേ!

ജീവനായകനേ! മനുവേലേ! ലേ ലേ ലെൻ

ജീവനായകനേ!

 

ജീവകൃപയിൻ നിജവിയർപ്പു വെള്ളമെന്റെ

മേലൊഴിച്ചു പാപത്തിൽനിന്നുണർത്തി നാവിലൊരു പുതിയ

പ്രാർത്ഥനയെ പകർന്നവൻഎൻഎൻഎൻഎൻ

 

തന്നുയിരിന്നിരിപ്പതാം രുധിരം തന്നി

ലെന്നുമിരിക്കുമുഷ്ണം തന്നെനിക്കു എന്നുമുയിരിൽ മരുവും

മരണവിഷമൊഴിച്ചവൻഎൻഎൻഎൻഎൻ

 

വിശുദ്ധിവരുത്തുമാറിങ്ങിന്നാത്മാവിനെ നൽകീ

ട്ടശുദ്ധമാമിരുളെന്നുള്ളിൽ നിന്നകറ്റി വിശ്വാസം പ്രത്യാശ സ്നേഹ

മെന്നാത്മാവിങ്കൽ തന്നവൻഎൻഎൻഎൻഎൻ

 

ഉയിർത്തു മറിയയ്ക്കു പ്രത്യക്ഷമായ പോലിപ്പാ

പിയാമെനിക്കുള്ളത്തിൽ പ്രത്യക്ഷമായവൻ ഒഴുകും സ്നേഹ

വാക്കാലെന്നുള്ളമൊക്കെയും കവർന്നവൻഎൻഎൻഎൻഎൻ

 

തന്നുടെ ജഡത്തോടുമസ്ഥിയോടുമൊന്നായെന്നെ

യെന്നും പിരിയാതവണ്ണം ചേർത്തുകൊണ്ടവൻ തന്നുള്ളം തുറന്നു

മനമെല്ലാമെന്നോടറിയിച്ചവൻഎൻഎൻഎൻഎൻ

 

ആധികളൊഴിച്ചെന്നെ കാക്കുന്നവൻ ഭക്ഷ

ണാദികൾ തന്നു നിത്യം പോറ്റുന്നവൻ നീതി വഴിയിലെന്നെ

നടത്തിക്കൊണ്ടുവരുന്നവൻഎൻഎൻഎൻഎൻ

 

ഞാനവനുമവനെനിക്കുമെന്നും സ്വന്തം

ഞാനവനൊഴികെ മറ്റാരെയുമെ നൂനമറിയു

ന്നില്ലവനെനിക്കെല്ലാമായവൻഎൻഎൻഎൻഎൻ.

Your encouragement is valuable to us

Your stories help make websites like this possible.