ജീവനേകി സ്നേഹിച്ചെന്നോ

 

ജീവനേകി സ്നേഹിച്ചെന്നോ

യേശുവേ എന്നെ നീ ഹാ.........

 

അർദ്ധപ്രാണനായ് കിടന്നൊ രെന്നെ

രക്ഷ ചെയ്തിടുവാനായ് ആ ആ

താണിറങ്ങി ഭൂവിൽ നീ വന്നിതോ!

 

കീറ്റുശീലയിൽ പൊതിഞ്ഞ

പൊന്നുമേനിയങ്ങു ശയിപ്പു ആ ആ

പുൽത്തൊഴുത്തിലല്ലയോ നാഥനേ!

 

ഗത്ശെമന പൂവനത്തിൽ

പാപചഷകം കണ്ടൊരു നേരം ആ ആ

മണ്ണിൽ വീണുപോയവൻ ആർത്തനായ്

 

നിണമണിഞ്ഞ മേനിയിൽ വൻ

കുരിശുമേന്തി പാടുകളേറ്റ് ആ ആ

വീണു വീണു പോകയാണെൻ പരൻ!

 

കുരിശിൽ കൈകാൽകൾ വിരിച്ച്

ശിരസ്സിൽ മുൾക്കിരീടമണിഞ്ഞു ആ ആ

തല ചുമലിൽ ചായ്ച്ചവൻ കേഴുന്നു

 

സകലരും കൈവിട്ടനേരം

പ്രാണൻ കുരിശിൽ യാഗമായ്ത്തീർന്നു ആ ആ

വീണ്ടെടുത്തെൻ പ്രാണനെ സ്നേഹവാൻ.

Your encouragement is valuable to us

Your stories help make websites like this possible.