ജീവനെനിക്കായ് ദേവകുമാരാ!

 

ജീവനെനിക്കായ് ദേവകുമാരാ!

ദേവകുമാരാ! സർവ്വപാപവിദൂരാ!

 

സ്വർഗ്ഗമഹിമാസനവും നിസ്തുലപ്രഭാനിറവും

അത്രയും വെടിഞ്ഞു ഭൂവിലവതരിച്ചോനേ!

അവതരിച്ചോനേ! താഴ്മ സ്വയം വരിച്ചോനേ!

 

അഞ്ചുയവയപ്പവും മീൻ രണ്ടുമങ്ങെടുത്തു വാഴ്ത്തി

അഞ്ചു സഹസ്രം ജനത്തെ പോഷിപ്പിച്ചോനേ!

പോഷിപ്പിച്ചോനേ! ഹാ! സന്തോഷിപ്പിച്ചോനേ!

 

കൂരിരുൾ നിറഞ്ഞതാമിപ്പാരിനു പ്രകാശം നൽകി

ഭൂരിസുഖമരുളും മൊഴി അരുളിചെയ്തോനേ!

അരുളിചെയ്തോനേ! ജീവവഴി തെളിച്ചോനേ!

 

പാതകർ നടുവിൽ മഹാ പാതകനെപ്പോൽ കുരിശിൽ

നീ തകർന്നു മൃതിയടഞ്ഞതോർക്കുന്നയ്യോ! ഞാൻ

ഓർക്കുന്നയ്യോ! ഞാൻ അതെൻ

പേർക്കെന്നറിഞ്ഞേൻ.