ജീവനും നിത്യ സൗഖ്യവും

ജീവനും നിത്യ സൗഖ്യവും

ഏവനും ദാനമായ് നൽകിയ

താതസുതാത്മൻ വന്ദനം

മാനവും, ധനവും, മഹത്വവും

 

ജീവിതപാതയിൽ വെളിച്ചമായ്

യേശു മഹോന്നതൻ മാത്രമേ

ഈ മഹാനാഥനെ സേവിക്കാൻ

ഭാഗ്യം ലഭിച്ചോർ നാം ധന്യരാം

 

കാരുണ്യ കാരണൻ മരിസുതൻ

താരവും തിങ്കളും സ്ഥാപിച്ചോൻ

താങ്ങി നടത്തിടും തീർച്ചയായ്

തൻ നാമമെന്നും മഹോന്നതം

 

അംബരേ വന്നിടും തമ്പുരാൻ

തംബുരു മീട്ടിടാം ഭക്തരേ

ഇമ്പമായീശനെ വാഴ്ത്തിടാം

തുമ്പങ്ങളെല്ലാം താൻ തീർത്തിടും