ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

മേവിടും വധൂവരർക്കേവരും കൂടി

 

മംഗളഗീതങ്ങൾപാടിടുവിൻ മംഗളഗീതങ്ങൾപാടിടുവിൻ

പാടിടുവിൻ പാടിടുവിൽമംഗളഗീതങ്ങൾ

 

പാരിതിലിരുവരും ഐകമത്യമായ്

നിരന്തരം വിളങ്ങട്ടെദൈവഭക്തരായ്

 

ദീപത്തിലൊളിയെപ്പോൽ തേൻസമം പൂവിൽ

വേർപെടാതിവരിനി വാഴണം ഭൂവിൽ

 

മുമ്പേ ദൈവരാജ്യവും നീതിയും തേടി

അൻപിൽ വാഴട്ടെയിവർആനന്ദം നേടി

 

ക്രിസ്തുവും സഭയും പോൽ ഏകദേഹമായ്

ചേർന്നുപാർക്കണമിവർസ്നേഹഭാവമായ്

 

യോഗ്യരായിവരെങ്ങും പാരിതിൽ പാർത്തു

ഭാഗ്യം കൈവരും ഭാരംയേശുവിൽ ചേർത്തു

 

മംഗളം സുമംഗളം മംഗളം പാടി

മംഗളാത്മനേശുവെവന്ദിപ്പിൻ കൂടി.