ജീവിതയാത്രക്കാരാ! കാലടികളെങ്ങോട്ട്?

ജീവിതയാത്രക്കാരാ! കാലടികളെങ്ങോട്ട്?

നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോ?

ലക്ഷ്യം നിൻ മുമ്പിലെന്ത്?

 

അൻപി രൂപി യേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ?

പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി

പൊന്നിൻ ചിറകു നിനക്കു മീതേ

കർത്തൻ വിരിച്ചതു കാണുന്നില്ലേ?

സൂര്യനിൻ താപമോ ഘോരമാം മാരിയോ

നിന്നെ അലട്ടാ എൻ പൊന്മകനേ

 

വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?

എങ്ങനെ നീ യോർദ്ദാനിന്റെ അക്കരെ ചെന്നു ചേരും?

നിൻ തോണിയിൽ കർത്തനേശുവുണ്ടോ?

നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?

പുത്തൻ ഗാനങ്ങളും പാടിസ്തുതിക്കുവാൻ

ഹൃത്തടേ സ്വർഗ്ഗീയ ശാന്തിയുണ്ടോ?

 

സ്വർഗ്ഗപുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം?

വേണ്ടയോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ?

വാനത്തേരിൽ മേഘാരൂഢനായി

വേഗം വരുന്നേശു രാജനവൻ

ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ

കണ്ണീരില്ലാ സ്വർഗ്ഗവാസം അതിൽ