കാഹളനാദം ഞാൻ കേട്ടിടാറായ്

കാഹളനാദം ഞാൻ കേട്ടിടാറായ്

കാന്തനോടൊത്തങ്ങു ചേർന്നിടാറായ്

തങ്കത്തിരുമുഖം കണ്ടിടാറായ്

തങ്കത്തെരു തന്നിൽ നിന്നിടാറായ്

 

പ്രത്യാശയാലുള്ളം തുള്ളിടുന്നു

പ്രത്യക്ഷപ്പെട്ടീടുമെൻ രക്ഷൻ

കൂടാരമാകുമെൻ വീട്ടിൽ നിന്നും

പാടിപ്പറന്നിടും ഏഴയാം ഞാൻ

 

എൻപ്രിയരക്ഷകൻ കർത്താവിന്റെ

പൊന്മുഖം കാണ്മതെന്താനന്ദമേ

അന്നു ഞാൻ പാടുമെൻ വീണ്ടെടുപ്പിൻ

ആനന്ദഗാനങ്ങൾ ഹല്ലേലുയ്യാ.

K.V.J