കാലമെല്ലാം കഴിഞ്ഞിടാറായ് ഇന്നു

കാലമെല്ലാം കഴിഞ്ഞിടാറായ് ഇന്നു

കാണ്മതെല്ലാം അഴിഞ്ഞിടാറായ്

കാഹളങ്ങൾ മുഴങ്ങിടാറായ് എന്റെ

കാന്തനേശു വന്നിടാറായ് കാലമെല്ലാം

 

രക്താംബരം പോൽ ചുവപ്പാം നിൻപാപം

തിരുനിണത്താൽ കഴുകി വെൺമയാക്കു സ്നേഹിതാ നീ തിരുകൃപ അനുഭവിക്കു വരു നീ കൃപയിൽ ദിനവും

അവൻ സന്നിധിയിൽ സ്നേഹിതാ നീ വരുമോ?

 

പാപവും ശാപവും കാൽവറി ക്രൂശിൽ

അവൻ നിനക്കായ് വഹിച്ചു ഓർക്കുമോ? നീ സ്നേഹിതാ

ആരും നൽകാത്ത സ്നേഹം വരൂ നീ കൃപയിൽ ദിനവും

അവൻ സന്നിധിയിൽ സ്നേഹിതാ നീ വരുമോ?