കാൽവറി ക്രൂശിൽ കാണും

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണത

ശത്രുവാം എന്നെ ദൈവം മിത്രമാക്കിയേ

രക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്

ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ

 

ദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻസൗഖ്യമായ്

ഘോരവിപത്തുകളിൽ എന്നെ താൻ

ശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടും

ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ

 

ക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽ

എന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻ

നിന്ദയും ചുമന്നുപോം പാളയത്തിൻ പുറം

ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ

 

തൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻ

തന്റെ മരണത്തോടങ്ങേകീഭവിക്കുവാൻ

കിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻ

ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ

 

ഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെ

ഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽ

തീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോ

പെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോ

 

മുൻപടയായ് പിമ്പടയായ് അഗ്നിമേഘത്തൂണുകൾ

സൈന്യങ്ങളിൽ അധിപൻ കൂടെയുള്ളതാൽ

യുദ്ധം യഹോവയ്ക്കുള്ളതെന്നോർത്തുകൊള്ളുക

തൻസ്നേഹകൊടിക്കീഴിൽ ആർത്തുഘോഷിക്ക.