കാൽവറിക്കുരിശതിൽ യാഗമായ്

കാൽവറിക്കുരിശതിൽ യാഗമായ് തീർന്നൊരു

കാരുണ്യ നായകനെ നരകുല പാപങ്ങൾ

[c2]

അഖിലവും നീക്കുവാൻ തിരുബലിയായവനെ

ഉന്നതനെ മഹോന്നതനെ

സ്വർഗാധി സ്വർഗസ്ഥനെ

 

നൂതന ഗാനങ്ങൾ മാനസവീണയിൽ

അനുദിനം പകരുന്ന നാഥാ

ആനന്ദമാം നൽഗാനങ്ങളാൽ

നാഥനെ പുകഴ്ത്തിടുന്നു

 

പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽ

തിരുബലിയായൊരു നാഥാ

ജീവിതമാം എൻ പാതകളിൽ

കാരുണ്യം പകർന്നവനെ