കാൽവറിയിൽ നിന്റെ പേർക്കായ്

കാൽവറിയിൽ നിന്റെ പേർക്കായ് തൻജീവനെ വെടിഞ്ഞ

യേശുവിങ്കൽ വന്നിടുക പാപശാപം നീങ്ങുവാൻ

 

ജീവിക്കുന്നു യേശു ജീവിക്കുന്നു നിനക്കായ് ജീവിക്കുന്നു

ഇന്നലെയും ഇന്നും മാറാത്തവനവൻ നിനക്കായ് ജീവിക്കുന്നു

 

നിന്നകൃത്യം നീക്കി ദിവ്യ ആശ്വാസം നൽകിടുമേ

നിന്റെ പേർ തൻപുസ്തകത്തിൽ നിർണ്ണയം ചേർത്തിടുമേ

 

കുരുടർക്കവൻ കാഴ്ച നൽകും ചെകിടന്നു കേൾവി നൽകും

പക്ഷവാതം നീക്കുമവൻ ഭൂതത്തെ ശാസിക്കുമേ

 

ആത്മീയജീവനിൽ നിന്നെ നിത്യം നടത്തിടുമേ

തന്നോടനുരൂപനാക്കി നിന്നെ നിറുത്തിടുമേ

 

ഇന്നുതന്നെ വന്നിടുക ഈ ദിവ്യരക്ഷയ്ക്കായി

തൻമൊഴികൾ നിൻജീവിതം ധന്യമായ് മാറ്റിടുമേ