കാണാമിനീ കാണാമിനീ

കാണാമിനീ കാണാമിനീ

യെന്നാനന്ദമാമെന്നേശുവിനെ

കാണും ഞാനിനി

 

ആണിയെനിക്കായ് തുളച്ച തന്നിരു

പാണികൾ മുത്തിടുവാൻ

കണ്ണീരെനിക്കായൊലിച്ച നിൻ

മുഖം കണ്ടു നിന്നീടുവാൻ

കാത്തു കാത്തു പാർത്തിടുന്നു ഞാൻ

കാന്താ വരുവാൻ കാലമാകുമോ!

 

വീഴ്ചഫലമാം ശാപം തന്റെ

വാഴ്ചയിൽ തീർന്നിടുമേ

താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും

കാത്തു കാത്തു പാർത്തിടുന്നു ഞാൻ

കാന്താ വരുവാൻ കാലമാകുമോ!

 

ഇന്നു മന്നിൽ പാർക്കും നാൾകൾ

എന്നു ഖിന്നതയാം

വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോ

കാത്തു കാത്തു പാർത്തിടുന്നു ഞാൻ

കാന്താ വരുവാൻ കാലമാകുമോ!