കാണുക നീയാ കാൽവറി തന്നിൽ

കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ

കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ....

 

പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം

പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു

 

മന്നവനാകും യേശുമഹേശൻ മാനവനായ് ധരയിൽ

വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു

 

ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന

പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ

 

വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം

വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻ.