കാണുക തോഴാ! കുരിശിൽ

കാണുക തോഴാ! കുരിശിൽ കാണുക തോഴാ!

കാൽവറിയമ്മാമലയിൽ കാണുക തോഴാ!

 

കാരിരുമ്പിൻ ആണി മൂന്നിൽ കാൽകരങ്ങൾ ചേർന്നു തൂങ്ങും

കാരുണ്യ കടാക്ഷമേവം കാണുക തോഴാ! കുരിശിൽ

 

ലോക പാപമാകവേ തൻ ഏകജാതൻ തന്റെ തോളിൽ

ആവഹിച്ചൊഴിപ്പതിന്നായ് നാകനാഥൻ മോദമാർന്നു

 

ആശയറ്റോരേഴകൾ പ്രത്യാശയാൽ നിറഞ്ഞുമേവാൻ

ആശ്രയ വിഹീനനായിട്ടേശു നാഥൻ തൂങ്ങിടുന്നു.