കാണും വരെ ഇനി നാം തമ്മിൽ

കാണും വരെ ഇനി നാം തമ്മിൽ

കൂടെ വസിക്കട്ടെ ദൈവം

ചേർത്തു തൻചിറകിൻ കീഴിൽ

കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

 

യേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളം

യേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെ

 

കാണുംവരെ ഇനി നാം തമ്മിൽ

ദിവ്യ മന്ന തന്നു ദൈവം

ഒന്നും ഒരു കുറവെന്യേ

കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ

 

കാണുംവരെ ഇനി നാം തമ്മിൽ

ദുഃഖം വന്നു നേരിട്ടെന്നാൽ

സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടു

കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ.