കാത്തിരിക്കുന്നു ഞാൻ പ്രാണേശനേശുവിൻ

കാത്തിരിക്കുന്നു ഞാൻ പ്രാണേശനേശുവിൻ

കാഹളനാദം മുഴക്കിയെഴുന്നെള്ളും

കാർമേഘമണ്ഡലം മാറി മറഞ്ഞിടും

കാഴ്ച ഞാൻ കാണ്മാൻ കൊതിച്ചിടുന്നു

 

മന്നിൽ മനോഹരം ചില്ലിട്ട കൊട്ടാരം

ഒന്നിലും എന്മനം ശാന്തികാണാ

മന്നനെ നീയിങ്ങു വന്നല്ലാതെന്നുടെ

ഖിന്നത തീരുകില്ലീയുലകിൽ

 

ഇന്നത്തെ സന്ധ്യമയങ്ങിടും മുമ്പഹോ

വന്നെത്തും എന്നേശു വാനമേഘേ

എന്നതാണെന്നുമെന്നാശയിപ്പാരിതിൽ

എന്നുമുണരും പുലരിതോറും

 

പാരിലെ ക്ലേശങ്ങളോടി മറയുമ്പോൾ

പാവന ചിന്തയിൽ മുങ്ങിടുമ്പോൾ

താവകസ്നേഹത്തിൻ ചൂടെന്നിലേറുന്നു തൻസവിധേയോടിയെത്തിടുവാൻ

 

എത്രയോ വേഗം ഗമിക്കുന്ന യാമങ്ങൾ

അത്ര വലുതായുള്ളാശയതാൽ

മിത്രമായെത്തുമെന്നേശുവിൻ കാലൊച്ച

മാത്രമെൻ കാതിൽ മുഴങ്ങിടട്ടെ.

K.A.A