കരകവിഞ്ഞൊഴുകും

കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ

ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവും

ശാന്തിതരും ചൈതന്യമാരുടേത്

എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ..... (2)

പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത്

കാൽവറി മലയിൽനിന്നും ഒഴുകിവരും

രുധിരത്തിൻ രോദനമാരുടേത്

എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ..... (2)

സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത്

ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ

മകനായ് ജീവിതമാരുടേത്

എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ..... (2)